കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായിരിക്കും സ്‌കൂൾ പ്രവൃത്തിദിനം.
സ്‌കൂൾ പരിസരത്തും ക്ളാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും കലക്‌ടറുടെ ഉത്തരവിൽ പറയുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്‌ക്ക് അൽപ്പം ശമനമുണ്ട്. അതിനിടെ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുമാസത്തെ വേനലവധിക്ക് ശേഷം നാളെയാണ് സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത്. അതിശക്‌തമായ മഴയ്‌ക്ക് ശമനമുണ്ടായതിനാൽ സ്‌കൂളുകൾ നാളെ തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































