കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന് ബസുകൾക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. ബസുകളിൽ നിന്ന് 40,250 രൂപ പിഴ ഈടാക്കി.
കൂടാതെ, വാഹനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് പുനഃപരിശോധനക്ക് ഹാജരാകാനും ബസുടമകൾക്ക് ഉദ്യോഗസ്‌ഥർ നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥർ വിവിധ ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. കോവിഡ് മഹാമാരി കാരണം ഒന്നര വർഷമായി നിശ്‌ചലമായിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ഡിസംബർ 31 വരെ നീട്ടിയ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധന തുടങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
Most Read: കാസർഗോഡ് ജില്ലയിൽ കോവിഡ് സമ്പർക്ക പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം







































