ലഖ്‌നൗ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താലിബാനെ താരതമ്യം ചെയ്‌തെന്ന് ആരോപിച്ച് സമാജ് വാദിപാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്‍മാന്‍ ബാര്‍ക്കിനെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി സംഭല്‍ പോലീസാണ് ഷഫീഖൂറിനെതിരെ കേസെടുത്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ പോലെയാണ് താലിബാനെന്ന് പറഞ്ഞതിന് എംപിക്കെതിരെ പരാതി ലഭിച്ചതായി സംഭല്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു. ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നത് രാജ്യദ്രോഹമാണെന്നും അതിനാല്‍ 124 എ (രാജ്യദ്രോഹം), 153 എ, 295 ഐപിസി വകുപ്പുകള്‍ പ്രകാരം എംപിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ചക്രേഷ് മിശ്ര പറഞ്ഞു.
അതേസമയം, തന്റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷഫീഖുര്‍ റഹ്‍മാന്‍ രംഗത്തെത്തി. ‘ഞാന്‍ ഇന്ത്യയുടെ പൗരനാണ്, അഫ്ഗാനിസ്‌ഥാനിൽ നടക്കുന്ന സംഭവങ്ങളിൽ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സര്‍ക്കാര്‍ നയങ്ങളെ ഞാന്‍ പിന്തുണക്കുന്നു’- സമാജ് വാദി പാര്‍ട്ടി എംപി പറഞ്ഞു.
Read also: നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാം; സുപ്രീം കോടതി







































