നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാം; സുപ്രീം കോടതി

By News Desk, Malabar News
Supreme Court of India
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ സായുധസേനകളുടെ ഭാഗമാകാൻ കൂടുതൽ വനിതകൾക്ക് അവസരം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻഡിഎ) പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഇടക്കാല വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സെപ്‌റ്റംബർ അഞ്ചിനാണ് എൻഡിഎ പരീക്ഷ നടക്കുക.

അതേസമയം, രാജ്യത്തെ സായുധസേനയിലെ വനിതാ പ്രതിനിധ്യത്തിന്റെ കാര്യത്തിൽ ഇടുങ്ങിയ മനസ്‌ഥിതിയുമായി നടക്കുന്നവരെ സുപ്രീം കോടതി വിമർശിച്ചു. ഇത് മാനസികാവസ്‌ഥയുടെ പ്രശ്‌നമാണെന്നും ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്‌ത്രീ- പുരുഷ വിവേചനം സൃഷ്‌ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഈ വിഷയത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്‌റ്റിസുമാരായ എസ്‌കെ കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. സ്‌ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻഡിഎ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്‌റ്റിസുമാർ അതൃപ്‌തി രേഖപ്പെടുത്തി. വിഷയത്തിൽ ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, അജയ് റാസ്‌ തോഗി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായിരുന്നു. തങ്ങളും ഇതേ രീതിയിലാണ് ചിന്തിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.

Also Read: സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE