പാലക്കാട്: കൃഷിഭവന്‍ മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്ന് കര്‍ഷകർ. പട്ടിത്തറ കൃഷിഭവന്‍ വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്. നെൽവിത്തുകൾ മുളക്കാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തൃത്താലയിലെ കർഷകർ.
കോവിഡ് കാല പ്രതിസന്ധികളെ തരണം ചെയ്‌ത് പാടത്തേക്കിറങ്ങിയ പട്ടിത്തറയിലെ കര്‍ഷകര്‍ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്. കോട്ടപ്പാടത്തെ 90 ഏക്കറോളം വരുന്ന പാടശേഖരത്തിലും തലക്കശ്ശേരി പാടശേഖരത്തെ 45 ഏക്കറിലും വേങ്ങശ്ശേരി പാടശേഖരത്തെ 30 ഏക്കറോളം ഭൂമിയിലും കൃഷിക്കായി ഉമ നെല്‍ വിത്താണ് നല്‍കിയത്.
എന്നാൽ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വിത്ത് നനച്ചിട്ടപ്പോള്‍ വെറും 30 ശതമാനത്തില്‍ താഴെ മാത്രമേ മുളച്ചു വന്നുള്ളൂ.
അതേസമയം കര്‍ഷകര്‍ കൃഷിഭവനെ സമീപിച്ചെങ്കിലും വിത്തിന്റെ പണം തിരികെ തരാമെന്നാണ് അധികൃതർ മറുപടി നൽകിയത്. എന്നാൽ കൃഷി ഉപജീവനമാക്കിയ കര്‍ഷകര്‍ ഒരുവര്‍ഷത്തെ അവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ്. വൈകിയ വേളയില്‍ ഇനി മറ്റൊരു നെല്‍ വിത്ത് പരീക്ഷിക്കുന്നതും പ്രായോഗികമല്ല. കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും ആശ്രയിച്ചാണ് കൃഷി.
Malabar News: വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം