കോഴിക്കോട്: ജില്ലയിലെ കടലുണ്ടി മണ്ണൂർ ആലിങ്ങലിലെ സിപിഐഎം ബ്രാഞ്ച് അംഗം ചേരിയാoപറമ്പിൽ രാരു (90) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് മരണം സംഭവിക്കുന്നത്.
സിപിഐഎംമ്മിന്റെ പഴയകാല പ്രവർത്തകനും കമ്യൂണിസ്‌റ്റ് വിശ്വാസിയുമായ ഇദ്ദേഹം പാർട്ടിയുടെ പ്രാദേശിക നിരയിലെ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു. പൂർണാർഥത്തിൽ തൊഴിലാളി യൂണിയൻ പ്രവർത്തനായിരുന്ന ഇദ്ദേഹം ദീർഘകാലമായി പാർട്ടിയുടെ ആലിങ്ങൽ ബ്രാഞ്ച് അംഗമാണ്.
ടൈൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എരിയ കമ്മിറ്റിപ്രവർത്തക സമിതി അംഗം, ചെറുവണ്ണൂർ മലബാർ ടൈൽ വർക്കേഴ്‌സ് യൂനിയൻ ഫാക്‌ടറി കമ്മിറ്റി സെക്രട്ടറി, ജ്‌ഞാനോദയം വായനശാല പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
കർഷക സംഘത്തിന്റെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലീല, മക്കൾ. സരീഷ് (പാർട്ടി അംഗം), ഷീല (ലേബർ കോൺട്രാക്‌ട് സൊസൈറ്റി, ഫറോക്ക്), പ്രഭാവതി, മരുമക്കൾ സുരേഷ് (സംരംഭകൻ, കോൺസെപ്റ്റ് ഗ്ളാസ് ഉടമ) രാമാനന്ദൻ (പൊന്നേംപാടം) ശീഷ്‌മ (പാർട്ടി അംഗം). രാത്രി 8 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.
Most Read: എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം