ചെന്നൈ: പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിൽ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച എസ് ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച ഉച്ചക്ക് തമിഴ്നാട് കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തിഭവനിൽ നടന്ന ചടങ്ങിലാണ് ശെന്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത്, തമിഴ്നാടിന്റെ ചുമതലയുള്ള ദിനേഷ് ജി റാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെഎസ് അളഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വിരുദ്ധ ശക്തികളെ വേരോടെ അറുത്തു മാറ്റുകയാണ് ലക്ഷ്യമെന്നും നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശെന്തിൽ പറഞ്ഞു. കാഞ്ചിപുരം മാത്തൂർ സ്വദേശിയായ ശെന്തിൽ കർണാടകയിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2019 സെപ്റ്റംബറിലാണ് രാജിവച്ചത്.
Also Read: യഥാർഥ ഏകാധിപതി ആരെന്നറിയാൻ കണ്ണാടി നോക്കൂ; തേജസ്വി സൂര്യക്ക് മറുപടിയുമായി നുസ്രത് ജഹാൻ




































