സിഎഎയിൽ പ്രതിഷേധിച്ച് ഐഎഎസ് ഉപേക്ഷിച്ച എസ് ശശികാന്ത് കോൺഗ്രസിൽ ചേർന്നു

By Desk Reporter, Malabar News
S Sasikanth Senthil
Ajwa Travels

ചെ​ന്നൈ: പൗരത്വ ഭേദ​ഗതി നിയമ (സിഎഎ)ത്തിൽ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച എസ് ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്‌ച ഉച്ചക്ക് തമിഴ്‌നാട് കോൺ​ഗ്രസ് ആസ്‌ഥാനമായ സത്യമൂർത്തിഭവനിൽ നടന്ന ചടങ്ങിലാണ് ശെന്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.

എഐസിസി സെക്രട്ടറി സഞ്‌ജയ് ദത്ത്, തമിഴ്‌നാടിന്റെ ചുമതലയുള്ള ദിനേഷ് ജി റാവു, സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ കെഎസ് അള​ഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വിരുദ്ധ ശക്‌തികളെ വേരോടെ അറുത്തു മാറ്റുകയാണ് ലക്ഷ്യമെന്നും നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺ​ഗ്രസ് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശെന്തിൽ പറഞ്ഞു. കാഞ്ചിപുരം മാത്തൂർ സ്വദേശിയായ ശെന്തിൽ കർണാടകയിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2019 സെപ്റ്റംബറിലാണ് രാജിവച്ചത്.

Also Read:  യഥാർഥ ഏകാധിപതി ആരെന്നറിയാൻ കണ്ണാടി നോക്കൂ; തേജസ്വി സൂര്യക്ക് മറുപടിയുമായി നുസ്രത് ജഹാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE