കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പണാപഹരണമല്ല മറിച്ച് ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്‌ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്താനും മറ്റു നേതാക്കളെ ശാസിക്കാനും തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഓഫിസ് ജീവനക്കാര്‍ക്ക് ചില വീഴ്‌ചകൾ സംഭവിച്ചതായി കണ്ടെത്തി. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോള്‍ വീഴ്‌ചകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ രണ്ടു പേരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്‌തത്.
ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്‌ഥാനകമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും സിപിഐഎം വ്യക്‌തമാക്കി. മറ്റ് പ്രചരണങ്ങളെല്ലാം പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്നും സിപിഐഎം പ്രസ്‌താവനയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ലെന്നും പാര്‍ട്ടി പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും നേതൃത്വം വ്യക്‌തമാക്കി. ബഹുജനങ്ങളില്‍ നിന്നും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫണ്ട് പിരിക്കുന്നത് ആ ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും അത് സുതാര്യമായി നിര്‍വഹിക്കുകുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് സിപിഐ(എം) എന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
Most Read: അഗ്‌നിപഥ്; കേരളത്തിലും പ്രതിഷേധം- രാജ്ഭവനിലേക്ക് ഉദ്യോഗാർഥികളുടെ മാർച്ച്






































