പോലീസുമായി ഏറ്റുമുട്ടൽ; തെലങ്കാനയിൽ പപ്പണ്ണയടക്കം ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

ചൽപാക വനത്തിൽ മാവോയിസ്‌റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ തെലങ്കാന പോലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്.

By Senior Reporter, Malabar News
maoist
Representational image
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്‌റ്റ് യെല്ലാണ്ടു- നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ചൽപാക വനത്തിൽ മാവോയിസ്‌റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ തെലങ്കാന പോലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്. ഇതിനിടെ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്ത്‌ നിന്ന് പോലീസ് വൻ ആയുധശേഖരവും പിടികൂടി. എകെ 47 തോക്കുകൾ, വിവിധ സ്‌ഫോടക വസ്‌തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പപ്പണ്ണയടക്കം ഏഴുപേരും സിപിഐ (മാവോയിസ്‌റ്റ്) പ്രവർത്തകരാണെന്ന് സ്‌ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നവംബർ 22ന് ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അയൽ സംസ്‌ഥാനമായ തെലങ്കാനയിലും സമാനമായ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.

Most Read| ‘ഡോളറിനെതിരെ നീങ്ങിയാൽ 100 ശതമാനം നികുതി’; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE