കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു അന്വേഷണ സംഘം. അമ്മ സംഘടനയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് റിപ്പോർട് നൽകിയത്. മുകേഷിനെതിരെ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി.
ഇതിനൊപ്പം ഹെയർ സ്‌റ്റൈലിസ്‌റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്‌റ്റർ ചെയ്‌ത കേസുകളിലും പോലീസ് കുറ്റപത്രം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ രൂപീകരിച്ച എസ്‌ഐടി ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല