കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്‌ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്‌ഥകള്‍ പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്സ് ചര്‍ച്ചിനായി അയന ട്രസ്‌റ്റ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ജൂലൈയില്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. പത്തനംതിട്ടയില്‍ ചെറുവള്ളി എസ്‌റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌താണ് അയന ചാരിറ്റബിള്‍ ട്രസ്‌റ്റ് കോടതിയെ സമീപിച്ചത്.
National News: എയർകണ്ടീഷണർ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; ചൈനക്ക് തിരിച്ചടിയാകും
ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ആം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്‌ട പരിഹാര തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഭൂമിയുടെ ഉടമസ്‌ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്‌ട പരിഹാര തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധം ആണെന്നായിരുന്നു ഹരജിക്കാരുടെ വാദം.





































