ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടികയിൽ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തി വനിതാ നേതാവും ദേശീയ വക്‌താവുമായ ഷമ മുഹമ്മദ്. ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കഴിവ് ഒരു മാനദണ്ഡമാണോയെന്നാണ് ഷമ ഫേസ്‌ബുക്കിൽ കുറിച്ചത്.
സംസ്‌ഥാന രാഷ്‌ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിപ്പിച്ചത്.
ഷമയ്‌ക്ക് പിന്നാലെ സ്‌ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നാണ് നേതാക്കൾക്ക് ആശങ്ക. ഒമ്പത് വനിതകൾക്കാണ് ഭാരവാഹി പട്ടികയിൽ അവസരം ലഭിച്ചത്. രമ്യ ഹരിദാസ് വൈസ് പ്രസിഡണ്ടായപ്പോൾ ബാക്കി എട്ടു വനിതകൾക്ക് ജനറൽ സെക്രട്ടറി പദം നൽകി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ