കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30 ന് സമാപിക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഭാഷ മലയാളമാണ്. അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രത്യേക ക്ഷണിതാക്കൾ ഇംഗ്ളീഷ് ഭാഷയിലായിരിക്കും സംവദിക്കുന്നത്.
സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ളാസുകൾ നയിക്കും.
ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉച്ചകോടിയുടെ സ്ഥാപകയും മുഖ്യ സംഘാടകയുമായ നിഷ കൃഷ്ണൻ പത്രകുറിപ്പിൽ പറഞ്ഞു.
ഉച്ചകോടിയുടെ നാലാമത് എഡിഷനാണ് 18ന് നടക്കുന്നത്. ഭക്ഷണം ഉൾപ്പടെ 940 രൂപ മാത്രമാണ് എൻട്രിഫീസ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ShePower.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400 8167 00.
MOST READ | മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി





































