മിസിസ് ഇന്ത്യ മൽസരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്‌ടറും. തിരുവനന്തപുരം സ്വദേശിനി ശിഖ സന്തോഷാണ് രാജസ്‌ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025ൽ മൂന്നാം സ്‌ഥാനം നേടിയത്. ഡെന്റൽ ഡോക്‌ടറായ ശിഖ വിവാഹത്തിന് ശേഷമാണ് മോഡലിങ് എന്ന സ്വപ്‌നത്തിലേക്ക് ഇറങ്ങിയത്.
പാപ്പനംകോട് വിശ്വംഭരൻ പിഎംആർഎ സി 76 ശ്രീഗിരിയിലേക്ക് ശിഖ വിവാഹം കഴിഞ്ഞെത്തുമ്പോൾ മോഡലിങ്ങിനോടുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. മിസിസ് ഇന്ത്യ ആയതോടെ തേടിവന്ന നേട്ടങ്ങൾ ചെറുതല്ല. മലയാളം, തമിഴ് സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചു.
മിസിസ് ഇന്ത്യക്ക് പുറമെ മിസ് കേരള നാലാം സ്‌ഥാനവും മിസ് വെവേഷിയസ്, സൈബ കോണ്ടസ്‌റ്റ് (2022), ഓൾ കേരള ഡോക്‌ടേഴ്‌സ് പേജന്റ് (2025) മൽസരങ്ങളിലും ശിഖ വിജയിച്ചിട്ടുണ്ട്. കോഴിക്കോടാണ് ശിഖയുടെ സ്വന്തം വീട്. എൻജിനിയറും തിരുവനന്തപുരം സ്വദേശിയുമായ അരവിന്ദ് ഭർത്താവാണ്. ഭർതൃപിതാവ് ശ്രീകുമാറിന്റെയും മാതാവ് ഗിരിജയുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് ശിഖ പറയുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































