ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നടൻ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയ വഴി ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ഷൈൻ നിഗവും സണ്ണി വെയ്നും കിടിലൻ പോലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം സജാസ് രചന നിർവഹിച്ച ചിത്രമാണ് ‘വേല’. പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് ഷൈൻ നിഗവും സണ്ണി വെയ്നും അവതരിപ്പിക്കുന്നത്.
ഇവർക്ക് പുറമെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബാദുഷാ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്. ‘വിക്രം വേദ’, ‘കൈദി’ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ചിത്ര സംയോജനം: മഹേഷ് ഭുവനേഷ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കലാസംവിധാനം: ബിനോയ് തലക്കുളത്തൂർ, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഹി: കുമാർ ശാന്തി, മേക്കപ്പ്: അമൽ ചന്ദ്രൻ, തുടങ്ങിയവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ്.
Most Read: വിശപ്പ് മാറ്റാൻ ഭക്ഷണമാക്കി നാണയങ്ങൾ; 58കാരന് ഒടുവിൽ സംഭവിച്ചത്








































