ക്രോക്‌സുകളോടുള്ള അതിയായ ഭ്രമം; യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ

2000ത്തിലാണ് റോഷെൽ ആദ്യമായി ഈ ബ്രാൻഡിന്റെ ചെരുപ്പ് ഉപയോഗിക്കുന്നത്. അതിന് മുൻപ് ഏത് ചെരുപ്പ് ഉപയോഗിച്ചാലും യുവതിക്ക് കാലിൽ നീര് വെക്കുന്നത് പതിവായിരുന്നു

By Trainee Reporter, Malabar News
The woman owned 450 pairs of footwear
ചെരുപ്പുകളുമായി റോഷെൽ ബർക്ക്
Ajwa Travels

ക്രോക്‌സുകളോടുള്ള ഇഷ്‌ടം കാരണം യുവതി സ്വന്തമാക്കിയത് 450 ജോഡി പാദരക്ഷകൾ. അതിശയിക്കണ്ട, സംഭവം സത്യമാണ്. യുഎസിൽ നിന്നുള്ള 38 കാരിയായ റോഷെൽ ബർക്കാണ് ക്രോക്‌സുകളോടുള്ള ഭ്രമം മൂലം പാദരക്ഷകൾ സ്വന്തമാക്കാൻ തുടങ്ങിയത്. രണ്ടു പതിറ്റാണ്ടിലേറെ ചിലവഴിച്ചാണ് യുവതി ഇങ്ങനെയൊരു കളക്ഷൻ ഉണ്ടാക്കിയെടുത്തത്.

റോഷെൽ തന്റെ കൗമാരം പ്രായം മുതൽക്കാണ് ക്രോക്‌സ് ബ്രാൻഡിന്റെ  ചെരുപ്പുകൾ വാങ്ങിക്കാൻ തുടങ്ങിയത്. പ്രായം കൂടിയപ്പോഴും ഇഷ്‌ടം കുറഞ്ഞില്ല. ഇപ്പോഴും അത് വാങ്ങുന്നത് നിർത്താൻ കഴിയുന്നില്ലെന്നാണ് റോഷെൽ പറയുന്നത്. 2000ത്തിലാണ് യുവതി ആദ്യമായി ഈ ബ്രാൻഡിന്റെ ചെരുപ്പ് ഉപയോഗിക്കുന്നത്. അതിന് മുൻപ് ഏത് ചെരുപ്പ് ഉപയോഗിച്ചാലും യുവതിക്ക് കാലിൽ നീര് വെക്കുന്നത് പതിവായിരുന്നു.

ഒരു ചെരുപ്പും ഉപയോഗിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ഇവർ ആദ്യമായി ക്രോക്‌സ് ബ്രാൻഡ് ചെരുപ്പ് ഉപയോഗിച്ച് തുടങ്ങിയത്. ഇതോടെ കാലിൽ യാതൊരുവിധ ബുദ്ധിമുട്ടും വന്നില്ല എന്ന് മാത്രമല്ല, തന്റെ കാലുകൾക്ക് അത് കൂടുതൽ സുരക്ഷിതത്വം നൽകുന്നുവെന്നും റോഷെലിന് അനുഭവപ്പെട്ടു. അന്ന് തുടങ്ങിയതാണ് റോഷെല്ലിന് ഈ ബ്രാൻഡിൽപ്പെട്ട ചെരുപ്പുകളോടുള്ള ഭ്രമം.

ഇത്തരത്തിൽ കഴിഞ്ഞ 22 വർഷം കൊണ്ട് 450 ജോഡി ചെരുപ്പുകളാണ് ഇവർ വാങ്ങികൂട്ടിയത്. കടയിൽ പോലും ഇത്രയധികം ചെരുപ്പുകൾ ഉണ്ടായിരിക്കില്ലെന്നാണ് റോഷെൽ പറയുന്നത്. ബ്രാൻഡ് ഇതുവരെ പുറത്തിറക്കിയ എല്ലാ നിറത്തിലും ഡിസൈനിലും ഉള്ള ഒന്നിലധികം ജോഡി ചെരുപ്പുകൾ ഇന്ന് ഇവർക്ക് സ്വന്തമായുണ്ട്.

2000 ത്തിന്റെ തുടക്കത്തിൽ ആദ്യത്തെ ജോഡി ക്രോക്‌സ് പാദരക്ഷകൾക്കായി 14 ഡോളറാണ് റോഷെൽ ചിലവഴിച്ചത്. അവരുടെ കൈയിൽ ഉള്ളതിൽ ഏറ്റവും ഉയർന്ന വിലയുടെ ക്രോക്‌സ് 588 ഡോളറിന്റേതാണ്. ചില പ്രത്യേക അവസരങ്ങളിൽ ക്രോക്ക് മാമോത്ത്, ക്രോക്ക് ക്രഷ് ബൂട്ട് അല്ലെങ്കിൽ ബലെൻസിയാഗ ക്രോക്ക് ബൂട്ട് എന്നിവയും ധരിക്കാറുണ്ട്. ഓസ്‌ട്രേലിയ, ജപ്പാൻ, യുകെ എന്നിവിടങ്ങളിൽ നിന്നാണ് റോഷെൽ കൂടുതലായി ക്രോക്‌സ് വാങ്ങുന്നത്. റോഷെല്ലക്ക് മാത്രമല്ല, അമ്മക്കും 300 ജോഡി പാദരക്ഷകൾ ഉണ്ട്.

Most Read: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE