പോലീസ് ഗെറ്റപ്പിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്‌ത്‌ എം സജാസ് രചന നിർവഹിച്ച ചിത്രമാണ് 'വേല'. പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്

By Trainee Reporter, Malabar News
vela-movie poster

ഷൈൻ നിഗം, സണ്ണി വെയ്‌ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വേലയുടെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു. നടൻ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയ വഴി ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ഷൈൻ നിഗവും സണ്ണി വെയ്‌നും കിടിലൻ പോലീസ് ഗെറ്റപ്പിലാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ ഉള്ളത്.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്‌ത്‌ എം സജാസ് രചന നിർവഹിച്ച ചിത്രമാണ് ‘വേല’. പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ ശക്‌തമായ പോലീസ് കഥാപാത്രങ്ങളെയാണ് ഷൈൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബാദുഷാ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്‌സ്. ‘വിക്രം വേദ’, ‘കൈദി’ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിത്ര സംയോജനം: മഹേഷ് ഭുവനേഷ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കലാസംവിധാനം: ബിനോയ് തലക്കുളത്തൂർ, വസ്‌ത്രലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, കൊറിയോഗ്രാഹി: കുമാർ ശാന്തി, മേക്കപ്പ്: അമൽ ചന്ദ്രൻ, തുടങ്ങിയവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ്.

Most Read: വിശപ്പ് മാറ്റാൻ ഭക്ഷണമാക്കി നാണയങ്ങൾ; 58കാരന് ഒടുവിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE