ഹോർമുസിൽ പ്രകോപനം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം

യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് ഗിഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

By Senior Reporter, Malabar News
oil tanker ship
Rep. Image
Ajwa Travels

ടെഹ്‌റാൻ: പാക്കിസ്‌ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ പ്രകോപനം തുടർന്ന് ഇറാൻ. ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ബുധനാഴ്‌ച രാവിലെ 7.55ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്ക് കപ്പലിന് നേരെ വെടിയുതിർക്കുകയായിരുന്നു.

യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് ഗിഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. വെടിവയ്‌പ്പിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഇതോടെ, പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുകയാണ്. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടിയതെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.

Most Read| വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നമുക്ക് വേണോ? ബിജെപി നേതാവ് ആർ ശ്രീലേഖ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE