ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. പശ്‌ചിമേഷ്യൻ യുദ്ധ പശ്‌ചാത്തലത്തിലാണ് നടപടി. ഇതോടെ ആന്റിബയോട്ടിക്കിന് ഉൾപ്പടെ വില കൂടുമെന്ന് ഉറപ്പായി. നിർധനരായ രോഗികളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്.
കാൻസർ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വിവിധ ഇഞ്ചക്ഷനുകൾ എന്നിവയ്‌ക്ക് മൂന്നുമാസത്തേക്ക് വില വർധിപ്പിക്കുന്നതിനുള്ള ശുപാർശയാണ് മന്ത്രാലയം പരിഗണിക്കുന്നത്.
മരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വില വർധന, കയറ്റുമതിയിലെ ഇടിവ് എന്നിവ മരുന്ന് കമ്പനികളെ നഷ്‌ടത്തിലാക്കുന്നുവെന്ന ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെ ആഭ്യന്തര മരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്. ഇവ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എന്നാൽ, നിലവിലെ ഹോർമുസ് ഉപരോധം ആഗോള മരുന്ന് വിപണിയെയും ഇന്ത്യയിലേക്കുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിച്ചു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































