ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് സിപി ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്‌ഥലത്തായിരുന്നു അപകടം.
ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുമ്പിൽ പോയ ലോറിയിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടം നടന്നയുടൻ അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരിക്കേറ്റവർ പാൽകോട്ട് സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിൽസാർഥമായിരുന്നു കുടുംബത്തിന്റെ യാത്ര. കാറിന്റെ മുൻസീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്ന ഷൈനിന്റെ കൈക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിൽസ പൂർത്തിയാക്കിയ ശേഷം ഷൈനിന്റെ ചികിൽസ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി