കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിൽ സ്വർണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. കടകംപള്ളി സുരേന്ദ്രൻ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപി യോജിക്കുന്നില്ലെന്നും ശോഭ പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി മാർക്‌സിസ്‌റ്റ് പാർട്ടിയുടെ ഗുണ്ടാ നേതാവിന്റെ കണ്ണോട് കൂടി കേരളീയ സമൂഹത്തെ കാണുന്ന പണി അവസാനിപ്പിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള സർവ പ്രശ്‌നങ്ങളും അവസാനിക്കും.
ഇത് സ്വേച്‌ഛാധിപതികളുടെ കേരളമോ, കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംവിധാനമോ അല്ല. ജനം വോട്ട് ചെയ്‌തുകൊണ്ട് കൈയ്യിൽ ഏൽപ്പിച്ച ഭരണമാണ്. എല്ലാവരും ഒന്നാണ് എന്ന നിലപാടോടെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് കൊണ്ടുപോകണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ