ഇല്ലിനോയിസ്: അമേരിക്കയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും വെടിവെപ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സ്വാതന്ത്ര്യ ദിന പരേഡിനിടെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്.
പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്നാണ് അക്രമി വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതാരാണെന്ന് വ്യക്തമായിട്ടില്ല.
വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. സ്ഥലത്ത് പോലീസ് കർശന സുരക്ഷയൊരുക്കി.സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽ പ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. അതേസമയം ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Most Read: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത








































