ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ച’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത, 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് പുതിയ ചിത്രം. റിമ കല്ലിങ്കൽ, ടൊവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം നടന്ന സ്വിച് ഓൺ കർമത്തിൽ പങ്കെടുത്തു.
ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്. ബിജിപാലും റെക്‌സ് വിജയനും ചേർന്നാണ് സംഗീത സംവിധാനം.
നേരത്തെ പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആയിരുന്നു അണിയറ പ്രവർത്തകർ സിനിമയുടെ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്കിനെ തുടര്‍ന്ന് ഇരുവരും പിൻമാറുകയായിരുന്നു. പിന്നീട് ആസിഫ് അലിയും സിനിമയിലേക്ക് എത്തിയെങ്കിലും ഡേറ്റ് ക്ളാഷിനെ തുടര്‍ന്ന് പിൻമാറിയിരുന്നു.
Most Read: വൈസ് ചാൻസലർ നിയമനം; ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട്