വിദ്വേഷത്തെ പാരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണം; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
EID
Ajwa Travels

മലപ്പുറം: വ്രത വിശുദ്ധിയിലൂടെ നേടിയെടുത്ത സാഹോദര്യവും വിനയവും ക്ഷമയും ആത്‌മീയ വെളിച്ചവും ചേർത്ത് പിടിച്ച് വിദ്വേഷത്തെ പരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിശ്വാസികളോട് ആവശ്യപ്പെട്ടു.

‘വർഗീയ ഫാസിസ്‌റ്റുകൾ ആസൂത്രിതമായി നടത്തുന്ന വിദ്വേഷ സാമൂഹിക വിഭജന നീക്കങ്ങളെ തടയിടാൻ ഈദാഘോഷത്തിൽ ഓരോരുത്തരും അവരവരുടെ ഹൃദയങ്ങളിൽ പ്രതിജ്‌ഞയെടുക്കണം. പാർശ്വവൽക്കരിക്കപ്പെട്ട സഹോദരങ്ങൾക്ക് എന്നും ആശ്വാസമാകാൻ വിശ്വാസികൾ ശ്രമിക്കണം’.

koottampara usthad and PM Musthafa Kodur _ kerala muslim jamaath
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, പിഎം മുസ്‌തഫ കോഡൂർ

കുടുംബ ബന്ധം ശക്‌തിപ്പെടുത്തിയും ആരാധനകളാൽ ധന്യമാക്കിയും ഈദുൽ ഫിത്വർ ആഘോഷിക്കാൻ മുഴുവൻ വിശ്വാസികളും മുന്നോട്ട് വരണം. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട്‌ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയും ജനറൽ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂരും ഈദ് സന്ദേശത്തിലൂടെ വിശ്വാസികളോട് അഭ്യർഥിച്ചു.

Most Read: സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും; ഉത്തരവിറക്കാൻ ഉത്തരാഖണ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE