ശ്വേതാമേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ ലൈംലൈറ്റ് മീഡിയയുടെ ഒടിടി ചാനൽ വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്.
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രൻ രാമന്തളിയാണ്. പെണ്ണായിട്ട് പിറന്നത് കൊണ്ടുമാത്രം ഇരയായിത്തീരുകയും ചതിയിൽ അകപ്പെടുകയും, വർത്തമാനകാല പാശ്ചാത്തലത്തിൽ ജീവിക്കാനായി പല വേഷങ്ങൾ കെട്ടേണ്ടി വരികയും ചെയ്ത ഒരു പെണ്ണിന്റെ കഥ പറയുകയാണ് ‘ധനയാത്ര’ എന്ന ചിത്രത്തിലൂടെ സംവിധായകൻ.

വിജില എന്ന ശക്തമായ കഥാപാത്രമായി ശ്വേതാ മേനോൻ ചിത്രത്തിൽ എത്തുമ്പോൾ, ദേവരാജൻ ആയി റിയാസ്ഖാനും, ഷംല കുര്യനായി തെലുങ്ക് നടി സന്ദീപാ അയ്യരും എത്തുന്നു. ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുജികെ എന്നിവരാണ്.

ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനിൽ സുഗത, ഇടവേള ബാബു, ധർമ്മജൻ ബോൾഗാട്ടി. ബിജുക്കുട്ടൻ, മാമുക്കോയ, ഇന്ദ്രൻസ്, അനിൽ മുരളി, കലാഭവൻ പ്രജോദ്, ഭഗത് മാനുവൽ, കോട്ടയം നസീർ, പയ്യന്നൂർ മുരളി, ജയൻ ചേർത്തല, കലാശാല ബാബു, ജെയിംസ് പാറക്കൽ, നന്ദകിഷോർ, കവിയൂർ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രൻ, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം വേണുഗോപാൽ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ, ജിനേഷ് കുമാർ എരമം & ഗിരീഷ് കുന്നുമ്മൽ, സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ & രാജാമണി, പാശ്ചാത്തല സംഗീതം ബിജിബാൽ, മേക്കപ്പ് അനിൽ നേമം, കലാസംവിധാനം രാംകുമാർ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ എകെ ശ്രീജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കമൽ പയ്യന്നൂർ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് അനസ് പടന്നയിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Most Read: ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില് ഗൊഗോയി








































