ജഗദീഷും വിന്ദുജ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, 1997ൽ പുറത്തിറങ്ങിയ ‘മൂന്നു കോടിയും മുന്നൂറു പവനും’ എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ മാനേജരായി ജോലിയാരംഭിച്ച ശ്യാം പ്രസാദ് എക്സിക്യൂട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്.
മാക്ട, ഫെഫ്ക തുടങ്ങിയ സിനിമാസംഘടനകളിൽ അംഗത്വമുള്ള ശ്യാം പ്രസാദ്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, കസ്തൂരിമാൻ, എബ്രഹാം & ലിങ്കൺ, ബ്ളാക് സ്റ്റാലിയൻ, ഒരേകടൽ, ആൻ മരിയ കലിപ്പിലാണ് ഉൾപ്പടെയുള്ള നിരവധി സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

പരസ്യചിത്ര നിർമാണം, ഇവന്റ് മാനേജ്മെന്റ് എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്യാം, ‘കളേഴ്സ് ഓഫ് യൂണിവേഴ്സ്’ എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ് സിനിമാ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്.
“ഉള്ളടക്ക പ്രാധാന്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ‘കളേഴ്സ് ഓഫ് യൂണിവേഴ്സ്’ നിർമിക്കും. 2030ഓടെ പാൻഇന്ത്യൻ സിനിമാ മേഖലയിൽ ശക്തമായ നിർമാണ കമ്പനികളിൽ ഒന്നാകുക എന്നതാണ് ലക്ഷ്യം” – ശ്യാം പ്രസാദ് പറഞ്ഞു.

“ചെറിയ തുടക്കം എന്ന നിലയിലാണ് കുട്ടികളുടെ സിനിമയായ ‘ഇൻ ദി നെയിം ഓഫ് സച്ചിൻ’ നിർമിക്കുന്നത്. പങ്കാളിത്തത്തിലൂടെ ഈ വർഷം തന്നെ മറ്റൊരു തമിഴ് വാണിജ്യ സിനിമ നിർമിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.” – കളേഴ്സ് ഓഫ് യൂണിവേഴ്സ് സ്ഥാപകനും ഉടമയുമായ ശ്യാം പ്രസാദ് വിശദീകരിച്ചു.
“സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൂന്നു ഘട്ടങ്ങളായി ചിത്രീകരണം പൂർത്തിയാകും. അങ്കമാലി കാലടി, മലയാറ്റൂർ, കോതമംഗലം പ്രദേശങ്ങളിലാണ് ചിത്രീകരണം, ചിത്രത്തിൽ പുതുമുഖങ്ങളായ കുട്ടികൾക്കൊപ്പം പ്രമുഖ നടീനടൻമാരും അഭിനയിക്കും.” -ശ്യാം പറഞ്ഞു.

ചലച്ചിത്രതാരവും സംരംഭകനുമായ സച്ചിൻ ആനന്ദ് കഴിഞ്ഞദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ‘ഇൻ ദി നെയിം ഓഫ് സച്ചിൻ’ -ന്റെ ഡിഒപി നിർവഹിക്കുന്നത് നിഥിൻ ഭഗത് ആണ്. രതീഷ് ഷൊർണൂർ ചീഫ് അസോസിയേറ്റായും എഡിറ്ററായി സച്ചിൻ സത്യയും പ്രൊഡക്ഷൻ കൺട്രോളറായി വിനോദ് പറവൂരും പ്രവർത്തിക്കും.
ഗാനരചന – കെ ജയകുമാർ, ഡിബി അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, ആർട്ട് ബാബു കെ, അസോസിയേറ്റ് ഡയറക്ടർ – സോനാ ജയപ്രകാശ്, അസിസ്റ്റൻന്റ് ഡയറക്ടർ – ഹരിത ഉണ്ണിത്താൻ, കോസ്റ്റ്യൂം – സുനിൽ റഹ്മാൻ, സൗണ്ട് ഡിസൈൻ – ഷൈൻ ബി ജോൺ, സ്റ്റിൽ – അമിത് ഷാൻ, മീഡിയ ഡിസൈൻ – പ്ളാൻ ബി, പിആർഒ അയ്മനം സാജൻ.
Most Read| അച്ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും








































