തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ടുപോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർ അറസ്റ്റുകളിലേക്ക് എസ്ഐടി നീങ്ങുക.
പത്മകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ രേഖകകളിൽ തുടർ പരിശോധന നടക്കുകയാണ്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയാണ് കണ്ടെത്തിയത്. അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വർണക്കൊള്ളയെ ബന്ധിപ്പിക്കാൻ സാധിക്കുന്ന രേഖകൾ ഒന്നും തന്നെ ഇതേവരെ ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































