കൊച്ചി: ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് തനിക്ക് അറിയില്ല എന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. ഇന്നലെ കൊച്ചിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിനെ കുറിച്ച് അറിഞ്ഞിരുന്നോ എന്നും കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ കൂടിക്കാഴ്‌ചകള്‍ക്ക് സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു എന്‍ഐഎ വ്യക്തത തേടിയത്.
ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാടിനെകുറിച്ച് അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. ഒപ്പം ഇത്തരത്തില്‍ ഒരു കോടി കമ്മീഷന്‍ വാങ്ങിയ വിവരം ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷും ആവര്‍ത്തിച്ചു. സ്വപ്‌നയുമായുള്ള കൂടിക്കാഴ്‌ചകള്‍ തികച്ചും വ്യക്തിപരമാണെന്നും കള്ളകടത്തുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയെ കുറിച്ചും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ തേടി. കേസില്‍ സ്വപ്‌നയുടെ കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സ്വപ്‌ന സുരേഷിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി.
Read also: പരിസ്ഥിതി ലോല മേഖലകളുടെ നിര്‍ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും