എടവണ്ണ: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ സ്‌ളാബ് തകര്‍ന്നുവീണ് അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം.
ഒന്നാം നിലയുടെ സ്ളാബില്‍ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്‍ തേക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. ചവിട്ടി നിന്ന സ്ളാബ് തകരുകയായിരുന്നു. സമീര്‍ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു.
പരിക്കേറ്റ മറ്റൊരു തൊഴിലാളി, കൊല്‍ക്കത്ത സ്വദേശി സാബിറി(33)നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്‌തതായാണ് വിവരം.
Malabar News: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്








































