കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. പവന് 80 രൂപകൂടി 37,440 രൂപയിലെത്തി. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിൽ എത്തിയിരുന്നു. രണ്ടു ദിവസം 37,560 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവിലയിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് ഒരു ഔൺസ് സ്വർണത്തിന്റെ വില 1,899.04 ഡോളർ നിലവാരത്തിലാണ്. കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസിൽ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.







































