കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































