സ്‌കിന്‍ കെയര്‍ അല്ലെങ്കില്‍ സൗന്ദര്യ പരിപാലനത്തിന്റെ കാര്യത്തിൽ സ്‌ത്രീകൾ മാത്രമല്ല പുരുഷൻമാരും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ പരിപാലനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിട്ടുള്ളതാണ്. പ്രായ- ലിംഗ ഭേദമെന്യേ വ്യക്‌തികള്‍ അവരുടെ ചര്‍മത്തെ കൃത്യമായി സംരക്ഷിച്ചുനിര്‍ത്തണം.
സ്‌ഥിരമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പുരുഷൻമാർക്ക് ചര്‍മം മികച്ച രീതിയിൽ സംരക്ഷിക്കാവുന്നതാണ്. ഇതിന് സഹായകമാകുന്ന ചില ടിപ്‌സുകളാണ് ഇവിടെ പറയുന്നത്.

രാവിലെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
1. മുഖം ക്ളെന്‍സ് ചെയ്യണം. ഉണര്‍ന്നയുടനെയോ വര്‍ക്കൗട്ടിന് ശേഷമോ എല്ലാം മുഖം നന്നായി കഴുകി വൃത്തിയാക്കുന്നത് ചര്‍മത്തില്‍ പൊടി അടിയുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

2. മുഖം കഴുകിയ ശേഷം ഒരു ടവലുപയോഗിച്ച് നന്നായി തുടക്കുക. ഇനി മോയിസ്‌ചറൈസര്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തും.
3. മോയിസ്‌ചറൈസ് ചെയ്‌തതിന് ശേഷം സണ്‍സ്‌ക്രീനും ഉപയോഗിക്കണം. പുറത്ത് പോകുന്നുണ്ടെങ്കില്‍ മാത്രമേ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ വീട്ടിനകത്തിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇത് ചര്‍മത്തില്‍ ടിവി, മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്നുള്ള കിരണങ്ങള്‍ കേടുപാടുകള്‍ വരുത്തുന്നത് തടയും.

രാത്രിയില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
1. മുഖം വൈകീട്ടും ക്ളെന്‍സ് ചെയ്യുക. പകല്‍ മുഴുവന്‍ വീട്ടില്‍ തന്നെ ഇരുന്നെങ്കില്‍ പോലും ഉറങ്ങാന്‍ പോകും മുമ്പ് മുഖം വൃത്തിയാക്കണം.
2. ഉറങ്ങുന്നതിന് മുമ്പ് അണ്ടർ ഐ ക്രീം ഉപയോഗിക്കുന്നത് കണ്ണിന് മിഴിവേകാനും ഡാര്‍ക് സര്‍ക്കിള്‍സ് ഇല്ലാതിരിക്കാനും സഹായിക്കും.

3. മോയിസ്‌ചറൈസറും ഉപയോഗിക്കുക.
4. കുളി കഴിഞ്ഞ ശേഷം മാത്രം ഷേവ് ചെയ്യുക. അല്ലെങ്കില്‍ സ്‌കിന്‍ ഡ്രൈ ആയി അല്ല ഇരിക്കുന്നത് എന്ന് ഷേവ് ചെയ്യുമ്പോള്‍ ഉറപ്പിക്കുക. മുടിനാരുകളുടെ ദിശയനുസരിച്ച് ഷേവ് ചെയ്‌തില്ലെങ്കിൽ ചര്‍മത്തില്‍ കേടുപാടുകള്‍ സംഭവിക്കാം.

5. പുകവലി ശീലം ചർമത്തെ ദോഷകരമായി ബാധിക്കും. അതിനാൽ നിര്‍ബന്ധമായും അതൊഴിവാക്കുക.

Most Read: സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’; പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്







































