സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’; പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്

By News Bureau, Malabar News
Ajwa Travels

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’യിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ ‘എടുക്കാ കാശായി മാറിയ തുരുമ്പില്‍’ എന്നു തടങ്ങുന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

മനു മഞ്‌ജിത്തിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ശ്വേത അശോകാണ് ഗായിക. സംവിധായകന്‍ ബേസില്‍ ജോസഫും ടൊവിനോയും വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

വീക്കെന്‍ഡ് ബ്ളോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമിച്ചിരിക്കുന്ന ചിത്രം ഈ മാസം 24ന് നെറ്റ്ഫ്ളിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും. അതിന് മുമ്പ് ജിയോ മാമി ഫിലിം ഫെസ്‌റ്റിവലിലൂടെ ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ബോളിവുഡ് താരവും ജിയോ മാമി ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്രയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

സമീര്‍ താഹിർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരുമുണ്ട്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ‘മിന്നല്‍ മുരളി’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗ് ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

Most Read: മഞ്ഞുകാലത്തെ ‘സ്‌കിന്‍ കെയര്‍’; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE