കൊല്ലം: ചവറയില്‍ സ്വത്തിനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ മകന് രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി ഒന്നിനായിരുന്നു ദേവകിയുടെ മരണം. എന്നാല്‍ വീടും പുരയിടവും സ്വന്തമാക്കാന്‍ അമ്മയെ മകനും മരുമകളും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Read Also: ഭക്ഷണം പോലും ലഭിക്കാതെ കുട്ടികള്‍; മുറിയില്‍ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത





































