ആലപ്പുഴ: ജില്ലയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് പിതാവ് കൊല്ലപ്പെട്ടു. ജില്ലയിലെ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ്(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മകൻ സജീവിനെ മാന്നാർ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ഇന്ന് പുലർച്ചയോടെയാണ് ഇരുവരും തമ്മിൽ ഉണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ദിവസവും വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തങ്കരാജിന്റെ മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും



































