തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും

By News Desk, Malabar News
Pinarayi_Vijayan
Ajwa Travels

കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാംപും ആവേശത്തിലാണ്.

ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്. തിരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താനാണ് മുഖ്യമന്ത്രി പിണറായി എത്തുന്നത്. തൃക്കാക്കരയിൽ ക്യാംപ് ചെയ്‌താകും മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യമുണ്ടെങ്കിൽ മാത്രം തിരുവനന്തപുരത്തേക്ക് മടങ്ങും. ഇന്ന് മുതൽ 27 വരെ മണ്ഡലത്തിലെ കൺവെൻഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

മന്ത്രിമാരും മറ്റു മുതിർന്ന നേതാക്കളും മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് തേടുകയാണ്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ദിവസങ്ങളായി മണ്ഡലത്തിൽ ക്യാംപ് ചെയ്‌ത്‌ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇടതു സർക്കാരിന്റെ നയവ്യതിയാനങ്ങളും വികസന മുരടിപ്പും ഉൾപ്പടെ വീടുകളിൽ നേരിട്ടെത്തി നേതാക്കൾ വിശദീകരിക്കുന്നു. 25ഓടെ എല്ലാ ഘടകകക്ഷി നേതാക്കളും മണ്ഡലത്തിൽ നേരിട്ടെത്തും.

Most Read: കോവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE