കോവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

By News Desk, Malabar News
Ajwa Travels

ജിദ്ദ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരൻമാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരികയാണ്.

ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, സൗദിയിൽ ഇതുവരെ കുരങ്ങുപനി (മങ്കി പോക്‌സ്‌) കേസുകളൊന്നും സ്‌ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകൾ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

Most Read: ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്തി; ബിജെപിയുടെ നേട്ടമെന്ന് യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE