തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും വ്യത്യസ്‌തതയാർന്ന ഔട്ട്ഫിറ്റുകൾ കൊണ്ടും എപ്പോഴും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്ന് അറിയപ്പെടുന്ന സോനം സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്‍സ് കൊണ്ട് എന്നും വാർത്തകളിൽ നിറയാറുണ്ട്.
ഇപ്പോഴിതാ സോനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോനം തന്നെയാണ് തന്റെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
View this post on Instagram
ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള കമ്പിളിയില്‍ തീര്‍ത്ത സ്‌കേര്‍ട്ടും ബ്ളാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിവ.
കോട്ടിന്റെ പുറക് വശത്തായി ഹൂടിയും കോട്ടിന്റെ ലേപ്പലിനോട് ചേര്‍ന്ന് വലിയ ബട്ടണ്‍സുമാണ് ഔട്ട്ഫിറ്റിനെ സ്‌റ്റൈലിഷാക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ബൂട്ട്‌സാണ് താരം ഒപ്പം അണിഞ്ഞിരിക്കുന്നത്. കൂടാതെ കൈയ്യിലൊരു ഹാൻഡ് ബാഗുമുണ്ട്. മിനിമല്‍ മേക്കപ്പാണ് ഇതിനൊപ്പം താരം തിരഞ്ഞെടുത്തത്.
Most Read: സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ






































