ന്യൂഡെൽഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാളെ രാത്രി ഡെല്‍ഹിയില്‍ കൊണ്ടുവരും. ഇന്നലെ രാത്രിയോടെ സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു.
അതേസമയം പലസ്‌തീൻ-ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ പോര്‍വിമാനം ഉപയോഗിച്ച് പലസ്‌തീനില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഗാസയിലെ 600ഓളം സ്‌ഥലങ്ങളില്‍ ആക്രമണം നടത്തിയതായി അധികൃതർ സ്‌ഥിരീകരിച്ചിട്ടുണ്ട്
Read also: മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ







































