മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ

By Team Member, Malabar News
Ajwa Travels

മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത്‌ മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലെത്തി. 42.6 ശതമാനമാണ് മലപ്പുറത്ത് ഇന്ന് രേഖപ്പെടുത്തിയ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

ജില്ലയിൽ ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക് 39.03 ശതമാനമായിരുന്നു. ഇതാണ് ഇന്ന് കുത്തനെ ഉയർന്ന് 40 ന് മുകളിൽ എത്തിയത്. നിലവിൽ ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതലാണ്. ഇന്ന് രോഗബാധിതരായവരിൽ 4834 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 132 പേരുടെ ഉറവിടം വ്യക്‌തമല്ല.

50,676 പേരാണ് മലപ്പുറം ജില്ലയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 2,503 പേരും,  കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 172 പേരും, കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 234 പേരും, ഡൊമിസിലിയറി കെയര്‍ സെന്ററുകളിൽ 209 പേരുമാണ് ചികിൽസയിൽ കഴിയുന്നത്. കൂടാതെ 738 കോവിഡ് മരണങ്ങളും ജില്ലയിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

Read also : അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE