ന്യൂഡെല്‍ഹി: ഇസ്രയേലില്‍ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി എംബസി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
അതേസമയം സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി ആവശ്യപ്പെടുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ: +972549444120. എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in എന്ന മെയിൽ ഐഡിയിൽ സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു.
Read also: ഇസ്രായേലിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദ്ദേശം നൽകി എംബസി




































