കോഴിക്കോട്: ചാത്തമംഗലത്തെ 12കാരൻ നിപ ബാധിച്ച് മരിച്ച സംഭവത്തിൽ രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്‌ക്കായി ഇന്ന് ഭോപ്പാലിലേക്ക് അയക്കും. സാമ്പിളുകൾ ഇന്നലെ അയക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ന് വിമാനമാർഗം അയക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് ആടിന്റേയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്റെ 23 രക്‌ത സാമ്പിളുകളും വവ്വാലിനെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് പരിശോധനയ്‌ക്കായി ഭോപ്പാലിലേക്ക് അയക്കുന്നത്. ഇവയ്‌ക്കൊപ്പം രണ്ട് സെറ്റ് റമ്പൂട്ടാൻ പഴങ്ങളും അയക്കുന്നുണ്ട്.
നിലവിൽ കാട്ടുപന്നികളെ പിടികൂടിയുള്ള പരിശോധന നടത്തേണ്ട എന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികൾ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. അങ്ങനെ കണ്ടെത്തിയാൽ മാത്രമേ കാട്ടുപന്നികളെ വെടിവെച്ച് പിടിച്ച് പരിശോധന നടത്തുകയുള്ളുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
Read Also: നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്