നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്

By Team Member, Malabar News
Nipah
Ajwa Travels

കോഴിക്കോട്: നിപ ഭീതിയിൽ സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്  ആയി. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് നെഗറ്റീവായത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്.

അതേസമയം സമ്പർക്കപ്പട്ടികയിൽ ഉള്ള കൂടുതൽ ആളുകളുടെ സാംപിളുകൾ ഇന്ന് പരിശോധനക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 64 ആണ്. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരിൽ ഇതുവരെ രോഗബാധ ഉണ്ടാകാത്തത് ആശ്വാസം പകരുന്ന കാര്യമാണ്.

അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 265 ആയി. നിലവിൽ പരിശോധന ഫലം നെ​ഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്‌റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE