ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക്. സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനാണ് സന്ദർശനം. ഈ മാസം 22ന് ജഡ്‌ജി ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ് , എൻ കോടീശ്വർ എന്നിവർ ഉൾപ്പടെ ആറ് ജഡ്‌ജിമാരുടെ സംഘമാണ് മണിപ്പൂർ സന്ദർശിക്കുക.
മണിപ്പൂർ കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല, ജനങ്ങൾക്ക് നൽകേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.
സുപ്രീം കോടതിയുടെ പരിഗണനയിൽ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള കേസുകളുടെ അടിസ്‌ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക് പോകുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉണ്ടാവുക.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ