ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഖാൻ യൂനുസിൽ ഇന്നലെ ഭക്ഷണത്തിന് കാത്തുനിന്ന ആയിരങ്ങൾക്ക് നേരെ ഇസ്രയേൽ ടാങ്കുകൾ നടത്തിയ ഷെല്ലിങ്ങിൽ 51 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റു.
രണ്ടാഴ്‌ചയിലേറെയായി ഭക്ഷണവിതരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള വെടിവയ്‌പ്പുകളിൽ 300ലേറെ പേരാണ് കൊല്ലപ്പെട്ടത്. പട്ടിണി ദുരിതങ്ങൾക്ക് പുറമേ ഗാസയിൽ വരൾച്ചയും ശക്‌തമാകുന്നുവെന്നാണ് യുനിസെഫ് മുന്നറിയിപ്പ് നൽകുന്നത്. ഗാസയിലെ 40% ശുദ്ധജലവിതരണ കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കുട്ടികൾ ദാഹിച്ചു മരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും യുനിസെഫ് വക്‌താവ് പറഞ്ഞു.
ഗാസ മുനമ്പിലേക്ക് അവശ്യവസ്‌തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ ഇസ്രയേൽ സൈന്യം തടഞ്ഞിരുന്നു. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കപ്പൽ ഇസ്രയേൽ കസ്‌റ്റഡിയിൽ എടുത്തത്. സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 12 സന്നദ്ധപ്രവർത്തകർ സഞ്ചരിച്ചിരുന്ന മാഡ്‌ലീൻ എന്ന കപ്പലാണ് ഇസ്രയേൽ തടഞ്ഞുവെച്ചത്. പിന്നാലെ ഇവരെ തിരിച്ചയക്കുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ