പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുള്‍ നാസര്‍, ഹനീഫ (ഇരുവരും പട്ടാമ്പി സ്വദേശികൾ), മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നൽകിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൃത്യം നടത്താന്‍ ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോഴ്‌സിലെത്തിയ ആള്‍ അടക്കം നാല് പ്രതികളുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയത്. കേസിലെ മറ്റുള്ളവരെ ബൈക്കുകള്‍ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി.
അതേസമയം കേസില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വധക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളിലേക്കും അതിവേഗത്തില്‍ എത്തുകയാണ് അന്വേഷണ സംഘം.
Most Read: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി