തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഈവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൻസി/ എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം.
വൈകീട്ട് നാലുമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്ക് രജിസ്‌റ്റർ നമ്പർ നൽകി ഫലമറിയാം. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്.
ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്ക് പുറമെ ഓൾഡ് സ്‌കീമിൽ (പിസിഒ) 8 കുട്ടികളും പരീക്ഷയെഴുതി.
വെബ്‌സൈറ്റുകൾ
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ








































