എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.5%, 61,449 പേർക്ക് ഫുൾ എ പ്ളസ്

കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ (99.87). ഏറ്റവും കുറവ് തിരുവനന്തപുരത്തും (98.59%). പാല, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി.

By Senior Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ (99.87). ഏറ്റവും കുറവ് തിരുവനന്തപുരത്തും (98.59%). പാല, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം (98.28%).

ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ളസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 4,115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. കഴിഞ്ഞവർഷം ഇത് 4934 ആയിരുന്നു. വൈകീട്ട് നാലുമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്ക് രജിസ്‌റ്റർ നമ്പർ നൽകി ഫലമറിയാം. ഈ മാസം 28 മുതൽ ജൂൺ അഞ്ചുവരെയാണ് സേ പരീക്ഷകൾ നടക്കുക.

വെബ്‌സൈറ്റുകൾ

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://ssloexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE