തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു, രണ്ടാം വർഷ വിഎച്എസ്സി എന്നിവയുടെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ ഒൻപതരയോടെ കാസർഗോഡ് ചേരുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പരീക്ഷാ ഷെഡ്യുൾ പ്രഖ്യാപിക്കും.
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പരീക്ഷകൾ നടത്താനാണ് ആലോചിക്കുന്നത്. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് ക്ളാസുകൾ വൈകി ആരംഭിച്ചതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്ക് ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും ഇത്തവണത്തെ പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാകുക.
Read also: പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും, അന്വേഷണം തുടരുന്നു







































